Kodiyeri Balakrishnan ‘S Statement against km mani

kodiyeri

പാലക്കാട് :കെ.എം. മാണി ബിജെപിയോടൊപ്പം പോയാല്‍ അതു ധൃതരാഷ്ട്രാലിംഗനം പോലെയാകുമെന്നും അവസാനം പാര്‍ട്ടിയില്‍ മാണിയും മകനും മാത്രമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മാണിയെ ഇടതുമുന്നണിയിലെടുക്കുന്ന വിഷയം ഇപ്പോള്‍ പരിഗണനയിലില്ല. ഇടതുപക്ഷവുമായി സഹകരിക്കുന്ന മറ്റു പാര്‍ട്ടികള്‍ ഇപ്പോഴും മുന്നണിക്കു പുറത്തുണ്ട്. അവരെ മുന്നണിയിലെടുക്കുന്ന കാര്യം പോലും ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല.

എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അല്ലാതെ കക്ഷികളെ മുന്നണിയിലെടുത്തു കൊണ്ടുള്ള ഭരണവിപുലീകരണമല്ല.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം അതിന്റെ വഴിക്കു നീങ്ങുമെന്നും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നും കോടിയേരി പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ബംഗാള്‍ ഐക്യദാര്‍ഢ്യം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top