രാജ്യത്ത് മനുസ്മൃതി നടപ്പിലാക്കണമെന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നു കോടിയേരി ബാലകൃഷ്ണന്‍

Kodiyeri-

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ഭരണഘടനയ്ക്കു പകരമായി രാജ്യത്ത് മനുസ്മൃതി നടപ്പിലാക്കണമെന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു.

ദളിത് എന്ന വാക്കിനു പോലും അയിത്തം കല്‍പ്പിച്ചിരിക്കുന്ന ആര്‍എസ്എസ് ദളിത് സമൂഹത്തെ ഭീഷണിപ്പെടുത്തുകയാണെന്നും, പൂര്‍ണമായും മനസിലാക്കാതെ അവരുടെ കൂടെ നില്‍ക്കുന്ന ദളിതുകള്‍ക്കു നേരെയുള്ള ആര്‍എസ്എസ് ഭീഷണികൂടിയാണിതെന്നും കോടിയേരി വ്യക്തമാക്കി.

ദളിത് എന്ന പദം പ്രവര്‍ത്തകരാരും ഉച്ഛരിക്കാന്‍ പാടില്ലെന്ന് ആര്‍എസ്എസ് നിര്‍ദേശിച്ചതായി മുതിര്‍ന്ന ഭാരവാഹികളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ആരോപണവുമായി കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.

Top