സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുന്നുവെന്ന് കോടിയേരി

Kodiyeri-

തിരുവനന്തപുരം: സംസ്ഥാനം ഒട്ടാകെ ആർഎസ്എസ് പ്രവർത്തകർ ആക്രമണം അഴിച്ചു വിടുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ.

കണ്ണൂരിലെ ആക്രമണങ്ങൾ ആർഎസ്എസ് ആസൂത്രണം ചെയ്തതാണെന്നും കോടിയേരി പറഞ്ഞു. സിപിഎം പ്രവർത്തകർ പ്രകോപനങ്ങളിൽ വീണു പോകരുതെന്നും ആക്രമണം നടത്തരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. ശബരിമലകര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് അദ്ദേഹം തള്ളുകയും ചെയ്തു. അത്തരത്തില്‍ റിപ്പോര്‍ട്ട് എഴുതിയത് തല തിരിഞ്ഞ പൊലീസുകാരനായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സമാധാനം പുനഃസ്ഥാപിക്കുവാന്‍ സിപിഐഎം മുന്നിട്ടിറങ്ങുമെന്നും ദേശീയ നേതാക്കളുടെ കേരളത്തിലേക്കുള്ള വരവ് ബിജെപിക്ക് തന്നെ തിരിച്ചടിയായിരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top