കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍.  എ വിജയരാഘവന് താത്ക്കാലിക ചുമതല നല്‍കി. ചികിത്സയ്ക്കായി അവധി വേണമെന്ന് കോടിയേരി ആവശ്യപ്പെടുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. എന്നാല്‍ അവധി എത്ര കാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ മകന്‍ ബിനീഷ് കോടിയേരി ജയിലിലായതിനു പിന്നാലെയാണ് കോടിയേരി സ്ഥാനമൊഴിഞ്ഞത്.

Top