വോട്ടെടുപ്പ്; ഇടതുതരംഗമെന്ന് കോടിയേരി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ ഇടതുതരംഗമാണ് ദൃശ്യമാകുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. വോട്ടെടുപ്പില്‍ സര്‍ക്കാര്‍ അനുകൂല വികാരം പ്രതിഫലിക്കും. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

അതേസമയം, മൂന്നാംഘട്ട വോട്ടെടുപ്പ് രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം 17 കടന്നു. ആദ്യ രണ്ടു ഘട്ടത്തേക്കാളും മികച്ച പോളിംഗാണ് മൂന്നാം ഘട്ടത്തിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top