കിഫ്ബി; പ്രതിപക്ഷത്തിന്റെ ആരോപണം വികസനത്തെ തടസപ്പെടുത്തുന്നതെന്ന് കോടിയേരി

Kodiyeri Balakrishanan

കോട്ടയം: പ്രതിപക്ഷം ഉന്നയിക്കുന്ന കിഫ്ബി അഴിമതിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

വികസനം നടപ്പാക്കുന്നതിന് ഇടത് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അത് ഇല്ലാതാക്കുവാനാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കിഫ്ബി അഴിമതിയെന്ന ആരോപണമുന്നയിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

കിഫ്ബിയിലൂടെ ഉന്നയിക്കുന്ന ആരോപണം വികസനത്തെ തടസപ്പെടുത്തുന്നതാണ്. യാഥാര്‍ത്ഥ്യം മനസിലാക്കി പ്രതിപക്ഷം കിഫ്ബിയോട് സഹകരിക്കണം. പാലാ ഉപതെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള ആരോപണമെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നത്. നാല് വോട്ട് അധികം കിട്ടാനുള്ള പരിശ്രമമാണ് നടക്കുന്നത്, ചെന്നിത്തല വിമര്‍ശിച്ചു.

പാലായിലെ വോട്ടര്‍മാര്‍ക്കിയടില്‍ പ്രതിപക്ഷ ശ്രമം വിലപ്പോകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top