kodiyeri-balakrishnan-pc george

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കുന്നത് സംബന്ധിച്ച് പിസി ജോര്‍ജിന് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മുന്നണിക്കുള്ളിലുള്ളവരെ പരിഗണിച്ചിട്ട് മാത്രമേ, പുറത്തുള്ളവര്‍ക്ക് സീറ്റ് നല്‍കൂയെന്നും എല്‍ഡിഎഫിനെ അനുകൂലിക്കുന്ന എല്ലാവര്‍ക്കും സീറ്റ് നല്‍കാനാവില്ലെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫിന്റെ അന്തിമ സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറായിട്ടില്ല. സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച് പ്രതിഷേധിക്കുന്നവര്‍ സിപിഐഎമ്മിനെ കുറിച്ച് അറിയാത്തവരാണെന്നും കോടിയേരി പറഞ്ഞു.

Top