ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് കോടിയേരി

കോട്ടയം : ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന വിധിയാണ് പാലായില്‍ മതനിരപേക്ഷ ജനത പ്രതീക്ഷിക്കുന്നതെന്ന് കോടിയേരി ബാലകൃഷണന്‍.

കഴിഞ്ഞ തവണ വെറും നാലായിരത്തോളം വോട്ടുകള്‍ക്കാണ് ഇടതുപക്ഷം പാലായില്‍ പരാജയപ്പെട്ടതെന്നും ഇത്തവണ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കൂട്ടായ തീരുമാനത്തിലൂടെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ യുഡിഎഫിന് സാധിക്കുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഐക്യജനാധിപത്യ മുന്നണി ഛിന്നഭിന്നമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഇടതുപക്ഷസര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണം. ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിക്കണം. ഇതിനായുള്ള വിധിയാണ് പാലായില്‍ ഉണ്ടാവേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പാലായില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷണന്‍.

Top