‘കാര്‍ ആരുടേതാണെന്ന് നോക്കിയല്ല കയറിയത്’, കാര്‍ വിവാദത്തില്‍ പ്രതികരണവുമായി കോടിയേരി

തിരുവനന്തപുരം: ജനജാഗ്രതാ യാത്രയിലെ കാര്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കാര്‍ ആരുടേതാണെന്ന് നോക്കിയല്ല കയറിയത്. കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വമാണ് കാര്യങ്ങള്‍ ഏര്‍പ്പാടാക്കിയത്. കെ സുരേന്ദ്രന്റെ വാക്കുകള്‍ക്ക് മറുപടിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം കാര്‍ വിവാദത്തില്‍ വിശദീകരണവുമായി സിപിഐം കോഴിക്കോട് ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. കാരാട്ട് ഫൈസല്‍ ഏതെങ്കിലും കേസിലെ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്ന് ജില്ലാ നേതൃത്വം വിശദീകരിച്ചു.

ആയിരം കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതിയായ ഫൈസല്‍ കാരാട്ടിന്റെ കാറിലാണ് കോടിയേരി കൊടുവള്ളിയിലെ ജനജാഗ്രത യാത്ര നടത്തിയതെന്നായിരുന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആരോപണം.

സ്വര്‍ണം കടത്തിയതിന്റെ് പേരില്‍ ഡി.ആര്‍.ഐയും കോഫോപോസയും ചുമത്തപ്പെട്ട ആളാണ് ഫൈസല്‍ കാരാട്ടെന്നും ,കോടിയേരി നടത്തുന്നത് ജനജാഗ്രതാ യാത്രയോ അതോ പണ ജാഗ്രതാ യാത്രയോ എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന്‍ ചോദിച്ചിരുന്നു.

Top