അതിരു കടക്കുന്നു, ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടും; കോടിയേരിയ്‌ക്കെതിരെ എന്‍എസ്എസ്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ്. കോടിയേരി അതിരു കടക്കുന്നുവെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരിക്കുന്നത്.

അധികാരം കൈയ്യിലുണ്ടെന്ന് കരുതി എന്തും പറയരുതെന്നും കോടിയേരിയ്ക്ക് നല്‍കാന്‍ മറുപടിയുണ്ടെന്നും എന്നാല്‍, തന്റെ സംസ്‌കാരം അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ സംരക്ഷത്തിലെ ചേരിതിരിവാണ് അകല്‍ച്ചയ്ക്കു കാരണമെന്നും എന്‍എസ്എസില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Top