മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല സംഘടന; കോടിയേരിയ്ക്ക് എന്‍എസ്എസിന്റെ മറുപടി

sukumaran-nair

തിരുവനന്തപുരം: കോടിയേരിക്ക് എന്‍എസ്എസിന്റെ മറുപടി. കോടിയേരിയുടെ പരാമര്‍ശം എന്‍എസ്എസിനെ കുറിച്ചുള്ള അജ്ഞത മൂലമാണെന്നും മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്എസെന്നും രാഷ്ട്രീയത്തിന് അതീതമായി മതേതര നിലപാടാണ് എന്‍എസ്എസിന് ഉള്ളതെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസ് നിരീശ്വരവാദത്തിന് എതിരെന്നും സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

വനിതാ മതിലില്‍ എന്‍എസ്എസിന്റെ പ്രതികരണം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

എന്‍എസ്എസ് നിലപാട് തിരുത്തണമെന്നും സംഘടനയെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് ആത്മഹത്യാപരമാണെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

വനിതാ മതില്‍ നിര്‍മ്മിക്കുന്നതു കൊണ്ട് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാനേ സാധിക്കുകയുള്ളുവെന്ന എന്‍എസ്എസിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചായിരുന്നു കോടിയേരി രംഗത്തെത്തിയത്.

Top