അക്രമ സംഭവങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നതെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: ഹര്‍ത്താലുകളുടെയും പണിമുടക്കുകളുടെയും മറവില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എത്രത്തോളം തൊഴിലാളികളെ ബോധവത്കരിച്ച് പണിമുടക്കില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കുന്നോ അതാണ് സമരത്തിന്റെ വിജയമെന്നും നമുക്ക് എതിരായി നില്‍ക്കുന്ന ആളുകളെ കൂടി മാറി ചിന്തിപ്പിക്കുന്ന രീതിയിലായിരിക്കണം സമരമെന്നും അക്രമ സംഭവങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

അതേസമയം ഒറ്റപ്പെട്ട ചില അക്രമങ്ങള്‍ ഒഴിച്ച് നിറുത്തിയാല്‍ പണിമുടക്ക് പൂര്‍ണ വിജയത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസം മുമ്പ് പ്രഖ്യാപിച്ചതാണ് ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്. തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്തി സമരങ്ങളെ ദുര്‍ബലമാക്കുന്ന ഒരു പ്രവണതയുണ്ട്. വന്‍ ജനരോക്ഷമാണ് ഇതിലൂടെ പാര്‍ട്ടികള്‍ക്ക് സംഭവിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പണിമുടക്കില്‍ മഹാഭൂരിപക്ഷം കടകളും സ്വമേധയാ അടച്ച് നമ്മുടെ സമരത്തോടൊപ്പം ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top