കോണ്‍ഗ്രസിനെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തര്‍ക്കമാണ് നടക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

സര്‍വേ റിപ്പോര്‍ട്ടുകളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ലെന്ന പറഞ്ഞ കോടിയേരി സര്‍വേഫലം കണ്ട് വിഭ്രാന്തിയിലായത് കോണ്‍ഗ്രസാണെന്നും പറഞ്ഞു. ‘എല്ലാ സര്‍വേ റിപ്പോര്‍ട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യുഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സര്‍വേ റിപ്പോര്‍ട്ടുകള്‍ അവര്‍ക്കെതിരായി വരുമ്പോള്‍ അവര്‍ വിഭ്രാന്തി പ്രകടിപ്പിക്കുയാണ് ചെയ്യുന്നത്.

സര്‍വേ റിപ്പോര്‍ട്ടിന്റെ ആവശ്യമില്ല. കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് സുധാകരന്‍ തന്നെ ഇന്നലെ കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. സര്‍വേ റിപ്പോര്‍ട്ടുകളില്‍ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പിന് തലേദിവസം യുഡിഎഫിന് അനുകൂലമാണെന്ന് സര്‍വേഫലം പറയുമെന്നും അദ്ദേഹം പറഞ്ഞു.

 

Top