തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്ത് കോടിയേരി

Kodiyeri Balakrishanan

മലപ്പുറം: ഇങ്ങോട്ട് ആക്രമിക്കാന്‍ വരുന്നവരെ തിരിച്ചടിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇങ്ങോട്ട് ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അപ്പോള്‍ മറ്റൊന്നും ആലോചിക്കരുത്. കണക്ക് തീര്‍ത്ത് കൊടുക്കണം. കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതു പോലെ പ്രതികരിക്കണമെന്നും കോടിയേരി പ്രവര്‍ത്തകരോട് പറഞ്ഞു.

മാത്രവുമല്ല ഒരിക്കലും എതിരാളികളുടെ ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മലപ്പുറത്ത് നടന്ന സി.പി.എം പൊതുയോഗത്തിലായിരുന്നു കോടിയേരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Top