കേരള രാഷ്ട്രീയം ഇപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമാണെന്ന് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: കേരള രാഷ്ട്രീയം ഇപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമാണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യം മാറിയെന്നും യുഡിഎഫ് കോട്ട തന്നെ പിടിച്ചെടുക്കാന്‍ സാധിച്ചത് ഇതിന്റെ തെളിവാണെന്നും കോടിയേരി അവകാശപ്പെട്ടു.

പാലയിലേത് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഊര്‍ജ്ജം നല്‍കുന്ന ജനവിധിയാണ്. വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുള്ള സന്ദേശം കൂടിയായിരിക്കും പാലായിലെ ജനവിധി. എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വിപരീതമായാണ് ജനവിധി, കോടിയേരി വ്യക്തമാക്കി.

ബിജെപി വോട്ടുകള്‍ വിലയ്ക്ക് വാങ്ങിയിട്ട് പോലും യുഡിഎഫിന് ഗുണമുണ്ടായില്ലെന്നും കോടിയേരി പരിഹസിച്ചു.

പാലായില്‍ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2937 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്‍ വീഴ്ത്തിയത്.

Top