പല ഇലക്ഷനും തോറ്റിട്ടുണ്ട്, തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി

കാസര്‍ഗോഡ് : പല ഇലക്ഷനും തോറ്റിട്ടുണ്ട് എന്നാല്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് ദുരന്തമാണെന്നും ഇത് ഒഴിവാക്കാന്‍ സിപിഎം ശ്രമങ്ങള്‍ തുടങ്ങിയതായും കോടിയേരി അറിയിച്ചു.

അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടെന്നും കോടിയേരി ആരോപിച്ചു. ബിജെപിയുടെ വോട്ട് ബിജെപിക്ക് തന്നെ ചെയ്താല്‍ ഇടതിന് നല്ല ഫലം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല, മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നും കോടിയേരി വ്യക്തമാക്കി.

Top