വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്: കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതെന്ന് കോടിയേരി ബാലകൃഷ്ണന്‍.

70 വര്‍ഷത്തോളം കശ്മീര്‍ ജനത അനുഭവിക്കുന്ന അവകാശം ഒറ്റ ദിവസം കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നും കശ്മീരിനുള്ള പ്രത്യേക പദവി ഭരണഘടന അനുവദിച്ചതാണെന്നും അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രത്തിന്റെ നടപടിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപണം ഉന്നയിച്ചു.

ആകാശവും കടലും ഭൂമിയും കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കൈമാറുവാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. യുപിഎ ഭരണകാലത്ത് പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പോലും കേന്ദ്രം ബജറ്റില്‍ പണം നീക്കിവയ്ക്കുന്നില്ല, കോടിയേരി ആരോപിച്ചു.

റബ്ബര്‍ കര്‍ഷകരോട് കേന്ദ്രത്തിന് വിവേചനമാണ്. ബജറ്റ് വിഹിതം അനുവദിക്കാതെ സ്വാഭാവിക മരണത്തിന് പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം വിട്ടുകൊടുക്കുകയാണ്, കോടിയേരി വിമര്‍ശനം ഉന്നയിച്ചു.

Top