കശാപ്പ് നിയന്ത്രണം കര്‍ഷകര്‍ക്കുള്ള മോദി സര്‍ക്കാരിന്റെ ഇരുട്ടടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

തിരുവനന്തപുരം: കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം കര്‍ഷകര്‍ക്കുള്ള മോദി സര്‍ക്കാരിന്റെ ഇരുട്ടടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കശാപ്പ് നിയന്ത്രണം കേരളത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കര്‍ഷക ആത്മഹത്യ കൂടി. ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം നിര്‍മിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Top