മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരി മന്ത്രിസഭയിലേക്കെത്തുമെന്നുള്ള പ്രചരണം ശക്തമായിരുന്നു. ഇപ്പോള്‍ അത്തരം പ്രചാരണങ്ങളെ തള്ളുന്ന പരാമര്‍ശമാണ് കോടിയേരി നടത്തിയത്.

മന്ത്രിസഭയിലേക്ക് വരുമെന്ന വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രമാണെന്നും മന്ത്രിസഭ പുനഃസംഘടന ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. മുസ്‌ലിം ലീഗുമായി സഹകരിക്കുമെന്ന പ്രചാരണം തെറ്റാണെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഒരിക്കല്‍ കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്, അതിന് ആവശ്യമായ പ്രായോഗിക നടപടികളെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Top