ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന പ്രാധാനമന്ത്രി കലാപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: ഹര്‍ത്താലിനെ പിന്തുണയ്ക്കുക വഴി പ്രാധാനമന്ത്രി കലാപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍.

കൂടുതല്‍ ഹര്‍ത്താലുകള്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമമാണ് ബിജെപിയ്‌ക്കെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായതാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. തിരുവനന്തപുരത്തെ സമരപ്പന്തലിന് മുന്നിലുണ്ടായ ആത്മഹത്യ വേദനാജനകമാണെന്നും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇത്തരം കടുത്ത നിലപാടുകളിലേക്ക് പോകരുതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Top