‘പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകള്‍ കേവലം ദിനാചരണത്തില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ’:കോടിയേരി

kodiyeri

കൊച്ചി:പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകള്‍ കേവലം ദിനാചരണത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക പരിസ്ഥിതി ദിനമായ ഇന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്.

മാനവരാശിയുടെ തുടക്കം തൊട്ടേ മനുഷ്യന്‍ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. പക്ഷേ, പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയില്‍ മനുഷ്യനില്‍ വിവേകവും നന്മയും ഇല്ലാതാകുന്നു എന്നതും കാണേണ്ടതുണ്ട്. പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയതാണ് ഇതിന്റെ പ്രധാനകാരണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഹരിതകേരള മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തി അവയെ മറികടക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം കുറിച്ചു.

Top