തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടി വിമാനത്താവളങ്ങള്‍ വില്‍പ്പന ചരക്കാക്കി:കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടിയാണ് വിമാനത്താവളങ്ങള്‍ വില്‍പ്പന ചരക്കാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുമേഖലാ സ്ഥാപനമായി നിലനിര്‍ത്തണമെന്ന സംസ്ഥാന ആവശ്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top