കീഴാറ്റൂരിനെ നന്ദി ഗ്രാമമാക്കാന്‍ അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeri

കണ്ണൂര്‍: കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാന്‍ ആര് വിചാരിച്ചാലും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരത്തിന്റെ ലക്ഷ്യം സിപിഎമ്മിനെ തകര്‍ക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍ പരഹരിക്കുമെന്നും അവരുമായി ഏത് തരം ചര്‍ച്ചയ്ക്കും പാര്‍ട്ടിയും സര്‍ക്കാരും തയ്യാറാണെന്നും നിര്‍ദ്ദിഷ്ട ദേശീയ പാത ബൈപ്പാസിനെതിരെ സമരം നടക്കുന്ന കീഴാറ്റൂരിലെത്തിയ അദ്ദേഹം വ്യക്തമാക്കി.

ഭൂമി നഷ്ടപ്പെടുന്നവരെ ഒരിക്കലും കണ്ണീര്‍ കുടിപ്പിക്കില്ലെന്നും ഇരകളുടെ കൂടെയായിരിക്കും പാര്‍ട്ടിയെന്നും അദ്ദഹം സൂചിപ്പിച്ചു. സി.പി.എമ്മിനെ വികസന വിരുദ്ധരെന്ന് മുദ്രകുത്താന്‍ അനുവദിക്കില്ലെന്നും പദ്ധതി വേണ്ടെന്ന് പറയുന്നത് ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍പ്പുകളുടെ പേരില്‍ പദ്ധതികള്‍ നിറുത്തിവയ്ക്കില്ലെന്നും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറല്ലെങ്കില്‍ സമരത്തെ രാഷ്ട്രീയമായി പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top