Kodiyeri Balakrishnan demands Chandy’s resignation

തിരുവനന്തപുരം: മുഖ്യമന്ത്രി ഉടന്‍ രാജി വയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജുഡീഷ്യല്‍ കമ്മീഷന് സ്വതന്ത്രമായി പ്രവര്‍ത്തിയ്ക്കാന്‍ മുഖ്യമന്ത്രി സാഹചര്യമൊരുക്കണം. ആരോപണങ്ങളില്‍ വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിയ്ക്ക് സാധിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

ബിജുവിന്റെ പക്കല്‍ ഉണ്ടെന്ന് പറയപ്പെടുന്ന തെളിവുകള്‍ ഉടന്‍ കണ്ടെത്തണം. തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണം. സോളാര്‍ അഴിമതിയില്‍ പ്രക്ഷോഭം തുടരും. പ്രക്ഷോഭപരിപാടികള്‍ക്ക് എല്‍ഡിഎഫ് രൂപം നല്‍കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Top