സൈനിക നേട്ടത്തെ രാഷ്ട്രീയ നേട്ടമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോടിയേരി

തി​രു​വ​ന​ന്ത​പു​രം : അതിര്‍ത്തിയില്‍ സൈന്യത്തിന് നേരെയുണ്ടായ ആക്രമണം ബിജെപി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യം സേനയുടെ കയ്യിലാണ് സുരക്ഷിതമെന്നും കോടിയേരി അറിയിച്ചു.

സൈനിക നേട്ടത്തെ രാഷ്ട്രീയ നേട്ടമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.

സിപിഎം മുന്‍കൈ എടുത്ത് ഒരക്രമവും സംസ്ഥാനത്ത് നടത്തില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു തീരുമാനം കോണ്‍ഗ്രസ്സും ആര്‍എസ്എസും എടുക്കാന്‍ തയ്യാറായാല്‍ അക്രമം ഇല്ലാത്ത നാടായി കേരളത്തെ മാറ്റാമെന്നും കോടിയേരി വ്യക്തമാക്കി.

Top