അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്ന് കോടിയേരി

Kodiyeri Balakrishanan

പാലക്കാട്: അമിത് ഷാ നടത്തിയ വയനാട് പരാമര്‍ശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എല്ലാം വര്‍ഗീയമായാണ് ആര്‍എസ്എസ് കാണുന്നതെന്നും ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്നും കോടിയേരി പറഞ്ഞു.

വയനാട്ടില്‍ രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നായിരുന്നു അമിതാ ഷായുടെ പരാമര്‍ശം. അമിത് ഷാ നടത്തിയത് വിഷം തുപ്പുന്ന വര്‍ഗീയ പരാമര്‍ശമാണെന്ന് പറഞ്ഞ കോടിയേരി ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ലെന്നും കുറ്റപ്പെടുത്തി.

ആര്‍എസ്എസ് നടത്തിയ പ്രചരണം തടയാന്‍ യുഡിഎഫിന് ആകുന്നില്ല. പാക്കിസ്ഥാന്റെ പതാകയല്ല വയനാട്ടില്‍ ഉപയോഗിച്ചതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പോലും പ്രതികരിച്ചില്ല, കോടിയേരി വ്യക്തമാക്കി.

Top