തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിക്ക് അവകാശമില്ലെന്ന് എന്‍എസ്എസ്

sukumaran-nair

കോട്ടയം: ആരുമായും എന്‍എസ്എസ് നിഴല്‍ യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്.

എന്‍എസ്എസിനെ സിപിഎമ്മും അണികളും രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഒരു പാര്‍ട്ടിയുടെയും ആഭ്യന്തരപ്രശ്‌നങ്ങളില്‍ എന്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിക്ക് അവകാശമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

എന്‍.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന, ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിനു മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് എന്‍എസ്എസ് എന്ന് സുകുമാരന്‍ നായര്‍ നേരത്തെയും പറഞ്ഞിരുന്നു.

Top