സിപിഎമ്മിനെ വിരട്ടേണ്ട; എന്‍എസ്എസിനോട് കോടിയേരി ബാലകൃഷ്ണന്‍

Kodiyeri-

കോഴിക്കോട്: എന്‍എസ്എസ് സിപിഎമ്മിനെ വിരട്ടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വോട്ടര്‍മാരെന്ന നിലയിലാണ് എന്‍എസ്എസ്, എസ്എന്‍ഡിപി നേതാക്കളെ കാണുന്നതെന്നും സുകുമാരന്‍ നായര്‍ നിഴല്‍ യുദ്ധം നടത്തേണ്ടെന്നും കോടിയേരി പറഞ്ഞു. എന്‍എസ്എസ് രാഷ്ട്രീയ നിലപാട് പറയുന്നത് അണികള്‍ക്ക് പോലും ഇഷ്ടമല്ലെന്നും രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ എന്‍എസ്എസ് രാഷ്ടീയ പാര്‍ട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി വ്യക്തമാക്കി.

ശാരദ ചിട്ടി തട്ടിപ്പിന്നെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും ഇതുവരെ മമതയും ബിജെപിയും ഒത്തു കളിക്കുകയായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top