മുന്നൊരുക്കങ്ങള്‍ കൂടാതെയാണ് തെര:കമ്മീഷന്‍ റീപോളിംഗ് പ്രഖ്യാപിച്ചതെന്ന് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: വേണ്ടത്ര മുന്നൊരുക്കങ്ങള്‍ കൂടാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗ് പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആരുടേയോ സമ്മര്‍ദത്തിന് വഴങ്ങി കൊണ്ടാണ് കമ്മീഷന്റെ നടപടിയെന്നും വേണ്ടത്ര ഗൗരവത്തോടെ പ്രവര്‍ത്തിക്കുവാന്‍ കമ്മീഷന്‍ തയ്യാറാകുന്നില്ലന്നും കോടിയേരി കുറ്റപ്പെടുത്തി.

വിദൂരസ്ഥലങ്ങളില്‍ നിന്നുളളവര്‍ക്ക് വോട്ടിംഗിനുള്ള അവസരം നിഷേധിച്ചെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞ കണ്ണൂരിലെ നാലും കാസര്‍ഗോട്ടെ മൂന്നും ബൂത്തുകളിലാണ് നാളെ റീപോളിംഗ് നടക്കുക.

Top