കേരളത്തില്‍അക്കൗണ്ട് തുറക്കാന്‍ ബിജെപിയ്ക്ക് സാധിക്കില്ല: കോടിയേരി ബാലകൃഷ്ണന്‍

Kodiyeri Balakrishanan

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ബിജെപിക്ക് തന്നെ ബോധ്യമായെന്നും ഇപ്പോള്‍ ബിജെപി ഉന്നയിക്കുന്ന അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി പറഞ്ഞു

ഇടത് വോട്ടുകള്‍ ചിതറിപ്പോകാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല. ഭൂരിപക്ഷ സമുദായം ചിലര്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും ഇടത് മുന്നണിക്ക് ഗുണം ചെയ്തു. എന്‍എസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചത്, കോടിയേരി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മാത്രമാണ് മത്സരിച്ചത്. വയനാട്ടില്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായത്. അഞ്ച് മണ്ഡലങ്ങളില്‍ വോട്ട് കച്ചവടം നടന്നു. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന ആക്ഷേപത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. അത് മുന്‍കൂട്ടി തിരിച്ചറിഞ്ഞതിനാല്‍ വേണ്ട ജാഗ്രതയെടുക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞു, കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top