ശബരിമലയില്‍ ആര്‍എസ്എസ് ഖാലിസ്ഥാന്‍ മോഡല്‍ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ കയറ്റുവാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ശബരിമലയില്‍ ആര്‍എസ്എസ് ഖാലിസ്ഥാന്‍ മോഡല്‍ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും യുവതികളെ ശബരിമലയില്‍ കയറ്റാനുള്ള ശ്രമം സര്‍ക്കാരിന്റെയോ എല്‍ഡിഎഫിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മണ്ഡല, മകരവിളക്ക് സമയത്ത് അങ്ങനെ ആരും അവിടെ വന്നിട്ടുള്ളതായി അറിയില്ലെന്നും കോടിയേരി പറഞ്ഞു.

Top