ഫസല്‍ വധക്കേസ്; കോടിയേരി നേരിട്ട് ഇടപെട്ടുവെന്ന് മുന്‍ ഡിവൈഎസ്പി

kodiyeri

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ വെളിപ്പെടുത്തലുകളുമായി മുന്‍ ഡിവൈഎസ്പി കെ. രാധാകൃഷ്ണന്‍. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണ് ഡിവൈഎസ്പി വ്യക്തമാക്കുന്നത്.

അന്വേഷണം സിപിഐഎമ്മിലേക്ക് നീങ്ങിയപ്പോള്‍ കേസ് അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചുവെന്നും, സംഭവത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഇടപെട്ടുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

കേസില്‍ വ്യക്തമായ തെളിവ് ലഭിച്ചു തുടങ്ങിയിരുന്നു. അന്വേഷണസംഘത്തിലുള്ളവരെ വീട്ടില്‍ കയറി സിപിഐഎമ്മുകാര്‍ ഭീഷണിപ്പെടുത്തി. രാധാകൃഷ്ണന്‍ പറയുന്നു. ഐപിഎസ് ലഭിച്ചെങ്കിലും ഒന്നരവര്‍ഷമായി നിയമനവും ശമ്പളവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top