ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ല: കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

കേന്ദ്രത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കുമെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ അടവു നയം പ്രയോഗിക്കുമെന്നുമാണ് കോടിയേരി പറഞ്ഞത്.

വിജയസാധ്യത സിപിഎമ്മിനു കുറഞ്ഞ മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കുവാനായി പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്നു അടവു നയം പ്രയോഗിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു

Top