തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷം എന്നും നിലനില്‍ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്നും, എങ്കില്‍ മാത്രമെ കോണ്‍ഗ്രസിന്റെ മാര്‍ക്‌സിസ്റ്റ് വിരുദ്ധരുടെ വോട്ട് കച്ചവടം നടക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ സിപിഐഎമ്മുംആര്‍എസ്എസും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നത് നല്ലതിനാണെന്നും, പക്ഷേ നാലുവോട്ടുകള്‍ക്ക് വേണ്ടിയാണെങ്കില്‍ ജനം അത് തിരിച്ചറിയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്ന് പത്രസമ്മേളനം വിളിച്ച് കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി(കോലിബി) സഖ്യത്തിന്റെ വോട്ടുകച്ചവടങ്ങള്‍ വരെ അക്കമിട്ട് പറഞ്ഞത്. ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും,കണ്ണൂരിലെ ആയുധ പരിശീലനം ആര്‍എസ്എസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണത്തുടര്‍ച്ച ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹം മാത്രമാണെന്നും വീരേന്ദ്രകുമാര്‍ ശത്രുപക്ഷത്തെ ബന്ധു ആണെന്നും പറഞ്ഞ കോടിയേരി 1991ലെ ലോക്‌സഭാ, പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ടാക്കിയ ബിജെപി-കോണ്‍ഗ്രസ് ബന്ധത്തെയും പരിഹസിച്ചു. 1995ല്‍ പുതുപ്പള്ളിയില്‍ ആര്‍എസ്എസിന്റെ വോട്ട് വാങ്ങിയില്ലെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിക്ക്‌െൈ ധര്യമുണ്ടോ എന്നും കോടിയേരി വെല്ലുവിളിച്ചു.
ബിജെപി-കോണ്‍ഗ്രസ് ബന്ധത്തിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി നടേശന്‍. അതുകൊണ്ടാണ് ബിഡിജെഎസ് ഭരണഘടനാ ശില്‍പി കൂടിയായ രാജന്‍ ബാബു വെള്ളാപ്പള്ളിക്ക് ജാമ്യം എടുക്കാന്‍ പോയിട്ടും രാജന്‍ബാബുവിനെ മുന്നണിയില്‍ നിന്നും പുറത്താക്കാത്തതെന്നും കോടിയേരി ആരോപിച്ചു.
രാജന്‍ബാബു ജെഎസ്എസ് അംഗമായിരിക്കുമ്പോഴും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയിലും അംഗമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൂടി സമ്മതത്തോടെയാണ് ഇത്. രാജന്‍ബാബു മാത്രമല്ല നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിഡിജെഎസില്‍ അംഗങ്ങളാണ്. ഇവരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. അതല്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദ്വയാംഗത്വം അനുവദിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.


