മോദി സര്‍ക്കാരിന്റെ ലക്ഷ്യം യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കല്‍: കോടിയേരി

Kodiyeri Balakrishanan

ഇടുക്കി: ഭീകരാക്രമണ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. യുദ്ധം ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ലെന്നും ഭയം കൊണ്ട് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

പാകിസ്താനെ എതിരിടാന്‍ കശ്മീരികളെ കൂടെ നിര്‍ത്തണം എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് പറയുമ്പോഴും കശ്മീരികളെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അദാനിക്ക് വിമാനത്താവളങ്ങള്‍ നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Top