സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ സ്ഥാനം: കോടിയേരി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ സ്ഥാനമെന്ന് കോടിയേരി വിമര്‍ശിച്ചു. ഇപ്പോഴത്തെ ഗവര്‍ണര്‍ ഇത് മറക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടി തലത്തില്‍ സിപിഎം ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുമായി മുന്നോട്ട് പോകുന്നുവെന്നതിന്റെ സൂചനയാണ് കോടിയേരിയുടെ വിമര്‍ശനം.

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളര്‍ന്നിരിക്കുകയാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

Top