സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയും ആര്‍.എസ്.എസും, അക്രമം ആസൂത്രിതം; കോടിയേരി

KODIYERI

കണ്ണൂര്‍: തിരുവനന്തപുരത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയും ആര്‍.എസ്.എസും മാത്രമാണെന്നും അക്രമം ആസൂത്രിതമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അക്രമങ്ങള്‍ നടത്തി സി.പി.എമ്മിന്റെ, അഴിമതിക്കെതിരായ പോരാട്ടങ്ങളെ തകര്‍ക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അക്രമങ്ങള്‍ നടത്തുന്ന ബി.ജെ.പിയും ആര്‍.എസ്.എസും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഏത് കക്ഷിയായലും പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം ആക്രമണങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ അതും തെറ്റാണ്. സി.പി.എം പ്രവര്‍ത്തകര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

Top