വനിതാ മതിലിന്റെ വന്‍ വിജയത്തിനു പിന്നാലെ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണെന്ന് കോടിയേരി

Kodiyeri-

തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ വന്‍ വിജയത്തിനു പിന്നാലെ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജനാധിപത്യത്തിന് വില കല്‍പ്പിക്കാത്ത സംഘപരിവാറിന്റെ ഫാസിസ്റ്റ് ശൈലിയാണ് അക്രമത്തിലൂടെ തുറന്നു കാണപ്പെട്ടതെന്നും
അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ നുണകളെയും അക്രമത്തെയും ചെറുത്തു തോല്‍പ്പിച്ച് ചരിത്രത്തിന്റെ ഭാഗമായ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും കോടിയേരി അറിയിച്ചു. പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമാണ് വനിതാ മതിലിന് ഉണ്ടായത്. 55 ലക്ഷത്തിലേറെ സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തതായും കോടിയേരി വ്യക്തമാക്കി.

വനിതാമതില്‍ ചരിത്രവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യാഥാസ്ഥിതിക, വര്‍ഗീയ ശക്തികള്‍ക്ക് സ്ത്രീകള്‍ നല്‍കിയ താക്കീതാണിത്. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്ത്രീസമൂഹം ഒന്നാകെ വനിതാ മതിലിനൊപ്പം നിന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Top