ഇടതു ഭരണം തകര്‍ക്കാന്‍ യുഡിഎഫ് തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നു; കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: കേരളത്തിലെ ഇടതു ഭരണത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരത്തില്‍ എല്ലാ ശക്തികളെയും ഏകോപിപ്പിക്കാന്‍ കേരളത്തില്‍ വലതുപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുള്ളത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യമാണ്. മാവോവാദികള്‍ക്ക് ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ട്. ബംഗാളിലെ ബുദ്ധദേവ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ മാവോവാദികള്‍ക്ക് പ്രധാന പങ്കുണ്ടായിരുന്നെന്നും കോടിയേരി വ്യക്തമാക്കി.

Top