അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത് നല്ല കാര്യം: കോടിയേരി ബാലകൃഷ്ണൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത് നല്ല കാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്ത് പരാതി ഉണ്ടെങ്കിലും അത് സർക്കാർ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയെ അതിജീവിത നേരിട്ട് കണ്ടത്.

കൂടിക്കാഴ്ചയിൽ സംതൃപ്തയെന്ന് അതിജീവിത അറിയിച്ചു. ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. വിമർശനങ്ങളോട് പ്രതികരിക്കാനില്ല, മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും അതിജീവിത വ്യക്തമാക്കി. നടിയെ സിപിഐഎം സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടില്ല. പരാതി കൊടുത്ത സമയത്തെ ആണ് സംശയിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.

 

Top