കേരള സര്‍ക്കാരിനെ തെമ്മാടിയെന്ന് ആക്ഷേപിച്ച പരീക്കരോട് രാജി ആവശ്യപ്പെടണമെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം : കേരള സര്‍ക്കാരിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരോട് പ്രധാനമന്ത്രി രാജി ആവശ്യപ്പെടണമെന്ന് കോടിയേരി ബാലകൃഷ്ണന്‍.

സി.പി.എമ്മിനെതിരെ പ്രകോപനപരമായി സംസാരിച്ച ബി.ജെ.പി നേതാവ് സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ തെമ്മാടികളുടെ ഭരണമാണെന്ന് ഇന്നലെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു.

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജന രക്ഷായാത്രക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

എന്നാല്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തുടര്‍ന്നാല്‍ സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു സരോജ് പാണ്ഡെയുടെ പ്രസ്താവന.

Top