തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം ; തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷ അനുഭവിക്കുമെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: ഭൂമികയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷ അനുഭവിക്കുമെന്ന് കോടിയേരി തുറന്നടിച്ചു.

സി.പി.എം നേതാക്കള്‍ക്ക് തോമസ് ചാണ്ടിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ ആരോപണം അസംബന്ധമാണെന്നും, കോണ്‍ഗ്രസ് നേതാക്കളുമായിട്ടാണ് തോമസ് ചാണ്ടിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

അതേസമയം, കായല്‍ കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചു.

അഡ്വക്കേറ്റ് ജനറലിനോടായിരിക്കും നിയമോപദേശം തേടുക.

Top