Kodiyeri against RSS

കാസര്‍ഗോഡ്: കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസ് കാര്യാലയങ്ങളാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്ഷേത്രത്തിന്റെ ഭരണ സമിതികളില്‍ കയറി ക്ഷേത്രം തന്നെ പിടിച്ചെടുക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും കോടിയേരി പറഞ്ഞു.

കേരളത്തിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സാമുദായിക ധ്രുവീകരണത്തിനുള്ള ഗൂഢശ്രമങ്ങള്‍ നടന്നുവരുന്നതായി നേരത്തെ കോടിയേരി ആരോപിച്ചിരുന്നു. ക്ഷേത്ര ജീവനക്കാരെ ആര്‍എസ്എസ് വത്കരിക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Top