കേന്ദ്ര ഭരണം ഉപയോഗിച്ച് ബിജെപി നേതാക്കള്‍ കുംഭകോണം നടത്തുകയാണെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കളുടെ കോഴ ഇടപാടില്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍.

സ്വാശ്രയ മെഡിക്കല്‍ കോളേജിന് കൂടുതല്‍ സീറ്റ് വാങ്ങി നല്‍കുന്നതിനായി ബിജെപി സംസ്ഥാന നേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

കേന്ദ്ര ഭരണം ഉപയോഗിച്ച് നേതാക്കള്‍ കുംഭകോണം നടത്തുകയാണെന്നും, വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുതിര്‍ന്ന നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും, ദേശീയ നേതൃത്വമാണ് കോഴ ഇടപാടിന് പിന്തുണ നല്‍കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ഹവാല പണമാണ് ഡല്‍ഹിയിലെത്തിയതെന്ന് ബിജെപി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Top