‘ഗവര്‍ണര്‍ മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ഭാവത്തില്‍’; രൂക്ഷവിമര്‍ശനവുമായി കോടിയേരി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മോദി സർക്കാരിന്‍റെ കമാണ്ടർ ഇൻ ചീഫ് ആകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത്. ഇപ്പോൾ ഗവർണറും സർക്കാരും രണ്ട് പക്ഷത്തായി നിലകൊള്ളുകയാണ്. ഈ ഭിന്നത മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷ സർക്കാരും തമ്മിൽ ആണ് .ഈ ചേരിതിരിവ് മോദി നയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ്. ഇതിൽ ഏതുകക്ഷി ഏതു ഭാഗത്ത്‌ നിൽക്കുന്നുവെന്നത് പ്രധാനം ആണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു. പാർട്ടി മുഖപത്രം ആയ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ആണ് ഭിന്നതയുടെ ആഴം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മൻ തന്നെ വ്യക്തമാക്കുന്നത്.

ഗവർണർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സംഘപരിവാർ അജണ്ട ആണെന്നും കോടിയേരി ബാലകൃഷ്ണൻ തുറന്നടിച്ചു ഗവർണറുടെ നടപടികൾ വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടിആണ്. കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടർത്തുകയാണ് ഗവർണർ. സമാന്തര ഭരണം അടിച്ചേൽപിക്കാൻ ഗവർണർക്ക് ആകില്ലെന്നും കോടിയേരി രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗവർണർ വളയമില്ലാതെ ചാടരുതെന്ന പേരിലാണ് ലേഖനം.കഴിഞ്ഞ ദിവസവും ഗവർണർക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മൻ ദേശാഭിമാനിയിൽ ലേഖനം എഴുതിയിരുന്നു

Top