ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് ആവശ്യങ്ങളിൽ എൽഡിഎഫിൽ തീരുമാനമെടുക്കും.

ആവശ്യമെങ്കിൽ ഉഭയകക്ഷി ചർച്ച ഉണ്ടാകുമെന്നും അന്തിമ തീരുമാനം എൽ ഡി എഫ് എടുക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി കോൺ​ഗ്രസിനുള്ള രാഷ്ടീയ പ്രമേയ ദേദഗതികൾ കേന്ദ്ര കമ്മിറ്റിക്ക് അയയ്ക്കാൻ തീരുമാനിച്ചു.കരട് രാഷ്ട്രീയ പ്രമേയത്തോട് സംസ്ഥാന കമ്മിറ്റിക്ക് യോജിപ്പാണ് ഉള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു

അതേസമയം, കെ സുധാകരൻ കെപിസിസി അധ്യക്ഷനാണെന്ന കാര്യം മറക്കരുത്. പ്രകോപനപരവും തരം താഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറിയാക്കുന്ന നിലയിലേക്ക് സിപിഐഎം അധംപതിച്ചു. കൊലപതക രാഷ്ടീയത്തിൻ്റെ വക്താക്കളാണ് സിപിഐഎം എന്ന് തെളിയിക്കുന്നതാണ് ജില്ലാ സെക്രട്ടറിയുടെ പ്രസംഗമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താനും രം​ഗത്തു വന്നിരുന്നു. സിപിഐഎമ്മിന്റെ ഒരുതരത്തിലുമുള്ള ഔദാര്യം കെ പിസിസി പ്രസിഡന്റിന് ആവശ്യമില്ലെന്നും അവർ എന്താ ചെയ്യുന്നതെന്ന് കാണട്ടേയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കിയിരുന്നു.

Top