കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്‍ വെട്ടേറ്റ് മരിച്ചു.

തിരൂര്‍ പുളിഞ്ചോട്ടില്‍ വച്ചാണ് സംഭവം. ഇയാളെ രാവിലെ റോഡരികില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് മരിച്ച വിപിന്‍.

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസല്‍ 2016 നവംബര്‍ 19നാണ് കൊല്ലപ്പെട്ടത്. ഹിന്ദുവായിരുന്ന ഫൈസല്‍ മതംമാറി മുസ്ലീമായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഗള്‍ഫില്‍ വെച്ചായിരുന്നു ഫൈസല്‍ മതം മാറിയത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഭാര്യയുടെ അച്ഛനേയും അമ്മയേയും കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോഴായിരുന്നു കൊലപാതകം.

Top