കെ ബി ഗണേഷ് കുമാറിനെതിരെ പരസ്യ പ്രസ്താവനയുമായി കൊടിക്കുന്നിൽ സുരേഷ്

കൊട്ടാരക്കര : യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാലുടൻ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ്കുമാർ ജയിലിലാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പൊലീസിന്റെ പക്കൽ ശക്തമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോക്കാട് ജംക്‌ഷനിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നിയമസഭയിൽ പിണറായി വിജയന് വേണ്ടി കൈ പൊക്കുന്ന ഗണേഷ്കുമാറിന്റെ വീട്ടിൽ കാസർകോട് പൊലീസ് റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം.

കാസർകോട്,പത്തനാപുരം പൊലീസ് സംഘങ്ങൾ വീട് റെയ്ഡ് ചെയ്താണ് ഗുണ്ടാ നേതാവായ പ്രദീപിനെ പിടികൂടിയത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ നടൻ ദിലീപിന് മുൻപേ ഗണേഷ്കുമാർ ജയിലിൽ പോകേണ്ടി വരും. നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ നിൽക്കുമ്പോഴാണ് പ്രദീപ് കോട്ടാത്തല യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ച വിവരം കുന്നിക്കോട് പൊലീസ് ഹൈക്കോടതിയിൽ ഉടൻ ഹാജരാക്കണം. ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ പൊലീസിന് പണി വരുമെന്നും അദ്ദേഹം പറഞ്ഞു.

Top