ബിവ്‌റേജസ് കോര്‍പറേഷന് മുന്നില്‍ പ്രതിഷേധം; കൊടിക്കുന്നില്‍ സുരേഷ് എം.പി അറസ്റ്റില്‍

കൊട്ടാരക്കര: ബിവ്‌റേജസ് കോര്‍പറേഷന് മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്‌ കൊടിക്കുന്നില്‍ സുരേഷ് എം.പി അറസ്റ്റില്‍. കൊട്ടാരക്കരയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബിവ്‌റേജസ് കോര്‍പറേഷന്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നനിടെയാണ് ഇവിടെ ബിവ്‌റേജസ് തുറന്നത്. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഔട്ട്‌ലെറ്റ് തുറക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു എം.പിയുടെയും യു.ഡി.എഫ് അംഗങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധം.

ഒമ്പതുമണിക്ക് തുടങ്ങിയ പ്രതിഷേധം രണ്ടു മണിക്കൂറോളം നീണ്ടു. മദ്യശാല ഇവിടെനിന്ന് മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ പിരിഞ്ഞുപോകുവെന്ന് അറിയിച്ച് കൊടിക്കുന്നില്‍ സുേരഷിന്റെ നേതൃത്വത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ എം.പിയെയും യു.ഡി.എഫ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയത്.

Top