ഭാരത് ജോഡോ യാത്ര; സിപിഐഎം പങ്കെടുക്കാതത്ത് ബിജെപിയെ സഹായിക്കുന്നതിനാൽ: കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ സിപിഐഎമ്മിനെ കുറ്റപ്പെടുത്തി കൊടിക്കുന്നിൽ സുരേഷ് . ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാതെ സിപിഐഎം ബിജെപിയെ സഹായിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തെ കേരള ഘടകം ആണ് വഴിതെറ്റിയ്ക്കുന്നത് . പിണറായി വിജയനും ബിജെപി നേതൃത്വത്തിനും ഇടയിലുള്ള അന്തർധാര വ്യക്തമാക്കുന്ന സംഭവമെന്നും അദ്ദേഹം പറഞ്ഞു

രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് കോൺഗ്രസ് തന്നെ നേതൃത്വം കൊടുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ നേതൃത്വ പ്രാപ്തിയെ കുറിച്ചുള്ള വിമർശനങ്ങളെയെല്ലാം തള്ളുന്നതാണ് ഭാരത് ജോഡോ യാത്രയുടെ വിജയമെന്നും കുടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.

Top